Tags

68601_4666651716786_813610670_n

ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തതായി ആരും തന്നേ ഉണ്ടാകില്ല. ആദ്യാനുരാഗത്തിന്റെ മധുരം, പ്രണയം അറിയുന്നതിന് മുമ്പ് ഉള്ള ആകാംക്ഷ, ശേഷം ഒരുമിച്ചുള്ള നിമിഷങ്ങള്‍… ലോകത്ത്‌ ഇതുമായി താരതമ്യം ചെയ്യാന്‍ മറ്റൊരു അനുഭൂതിയും ഇല്ല.

എനിക്കും ഒരു പ്രണയം ഉണ്ടായിരുന്നു…

“ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ്” എന്നൊക്കെ പറഞ്ഞാല്‍ ഞാന്‍ ചിരിച്ചു തള്ളിയേനെ. ഈ അന്നൊക്കെ എന്നു പറഞ്ഞാല്‍ മീശ മോളക്കുന്ന പ്രായം. പഠിച്ചിലേല്‍ ജീവിതം നശിച്ചു എന്ന് ചിന്തിക്കാന്‍ ശീലിപ്പിച്ചു തുടങ്ങിയ കാലം. പ്രണയംപോയിട്ടു ഒരു കൂട്ടുകരിക്കുപോലും മനസ്സില്‍ ഇടം കൊടുക്കില്ല എന്ന് തീരുമാനിച്ചിരുന്നു അക്കാലത്തു. ഒറ്റത്തടിയായ ചൂടനായ പെണ് വിരോധിയായ നായകന്മാരെ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു, ആരാധിച്ചിരുന്നു. ഒരു പരുക്കന്‍ ചൂടന്‍ പയ്യന്‍സ്, അതായിരുന്നു ഞാന്‍.

ഒഴിവുസമയങ്ങളില്‍ അടുത്തുള്ള ക്ഷേത്രത്തിന്‍റെ ആല്‍ത്തറയില്‍ പോയിരിക്കുക ഒരു ശീലം ആയിരുന്നു. ഇവിടെക്കിടന്നാല്‍ ക്ഷേത്രത്തില്‍ വരുന്നവരെയും പോകുന്നവരേയും കാണാം.

എന്തോ, ഒരു ദിവസം രാവിലെ തന്നെ ഞാന്‍ ഈ ആല്‍ത്തറയില്‍ കിടക്കുകയാണ്. അപ്പോള്‍ കുറച്ചകലെ നിന്നും സൈക്കിളില്‍ ഒരു പെണ്‍കുട്ടി വരുന്നത് ഞാന്‍ കണ്ടു. അവളുടെ മുഖം വ്യക്തമല്ല. എന്നാലും എന്തോ അവള്‍ എന്നെ ആകര്‍ഷിച്ചു.(ഈ സിനിമയിലൊക്കെ ആണെങ്ങില് ഒരു വയലിന്‍ വായന ഒക്കെ ആകാം) ഞാന്‍ അവളുടെ അടുത്തേക്ക് നടന്നു. അവളുടെ വസ്ത്രത്തിനു ഒരു ഇളം നീല നിറമായിരുന്നു. ഒരു പക്ഷെ അതായിരിക്കാം, നീല എന്റെ പ്രിയപ്പെട്ട നിറം ആണ്. അവളുടെ കയ്യില്‍ പൂക്കള്‍ ഉണ്ടായിരുന്നു, ക്ഷേത്രത്തില്‍ കൊടുക്കാനായിരുന്നിരിക്കണം. അടുതെതിയതും ആരോ എന്നെ പുറകില്‍നിന്നും പിടിച്ചു വലിച്ചു. തിരിഞ്ഞു നോക്കിയപ്പോള്‍ അമ്മയാണ്. ആളു ദേഷ്യത്തില്‍ ആണ്. “നിന്നെ ഒക്കെ വെളുപ്പന്കാല്ത് വിളിച്ചുനര്താന്‍ ശ്രമിക്കുന്ന എന്നെ വേണം പറയാന്‍” എന്ന് പറഞ്ഞു അമ്മ പോയി.

അമ്മക്കുണ്ടോ അറിയൂ അമ്മേടെ മരുമോളെ കാണാനഉള്ള ഒരു അവസരം ആണ് നഷ്ടപ്പെടുത്തിയത് എന്ന്. ആ വിഷമത്തില്‍ അന്നെങ്ങിലും കൃത്യസമയത് ക്ലാസ്സില്‍ ചെന്നേക്കാം എന്ന് കരുതി. അങ്ങനെ ചരിത്രത്തില്‍ ആദ്യമായി നേരത്തും കാലത്തും ക്ലാസില്‍ എത്തി,.

നേരത്തെ എത്തിയതുകൊണ്ട് പരിസരം വീക്ഷിക്കം എന്ന് കരുതി പുറത്തേക്കുക്ക് നോക്കിയ ഞാന്‍ അങ്ങു ഞെട്ടി (നെഞ്ചില്‍ ഒരു സിംബല്‍ അടിച്ച പ്രതീതി) ആതേ വേഷം, ആദേ സൈക്കിള്‍. സ്വപ്നത്തില്‍ പിടി തരാത്ത കക്ഷി ഇതാ എന്‍റെ മുമ്പില്‍.

അങ്ങനെ സിനിമ സ്റ്റയിലില്‍ “ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ്” തുടങ്ങി. പിന്നിട് പലതവണ ഞങ്ങള്‍ കണ്ടു. പരസ്പരം പുഞ്ചിരികള്‍ കൈമാറി. ആരോ പറഞ്ഞു കേട്ടിട്ടുണ്ട് ഒരാള്‍ക് നല്കാന്‍ പറ്റിയ ഏറ്റവും വലിയ സമ്മാനം പുഞ്ചിരി ആണെന്ന്. എനിക്ക് അതു നിധിയായി മാറി.

ഒരു ദിവസം ഞങ്ങള്‍ സംസാരിച്ചു. സത്യം പറഞ്ഞാല്‍ സംസാരിക്കാന് അവസരം ഉണ്ടാക്കിയെടുത്തു എന്നാണ്. സംസാരിച്ചു എന്നല്ല കഥ പറഞ്ഞു എന്ന് വേണം പറയാന്‍. (ഓരോ നിമിഷവും ഓരോ യുഗം പോലെ എന്ന സ്റ്റൈല്‍, ഏതു? ) പതുക്കെ ആ സൗഹൃദം വളര്‍ന്നു. ഒടുവില്‍ പത്താം ക്ലാസ്സ്‌ പരിക്ഷാചൂടില്‍ ഞങ്ങള്‍ പിരിഞ്ഞു.

പിരിയല്‍ വെറും താല്‍ക്കാലികം മാത്രമായിരുന്നു. അതിന് ശേഷവും ഞങ്ങള്‍ കണ്ടു. ബസ്‌ സ്റ്റോപ്പ്‌കളില്‍, വഴിയോരങ്ങളിലൊക്കെ വെച്ചു ഞങ്ങള്‍ സംസാരിച്ചു. ഏതാനും നിമിഷങ്ങള്‍ മാത്രം നീണ്ടുനിന്നിരുന്ന  കൂടിക്കാഴ്ചകള്‍ എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവ ആയിമാറി കാലംകടന്നുപ്പോയി, അതിനൊപ്പം എന്‍റെ ഉള്ളിലെ പ്രണയവും വളര്‍ന്നു.

പക്ഷെ അവളോട്‌ തുറന്നു പറയാന്‍ ധൈര്യം ഉണ്ടായിരുന്നില്ല. കാര്യം പലതായിരുന്നു. ഒന്ന് ഭയം, അവളെ എന്നെന്നുക്കുമായി നഷ്ടപ്പെടുമെന്ന പേടി. പിന്നെ പ്രേമം ആണ് മണ്ണാങ്കട്ടയാണ് എന്നൊക്കെ പറഞ്ഞാലും, കാണിക്കുന്നത് വിശ്വാസവഞ്ചന ആണ്. പിന്നെ പറയാന്‍ അപ്പോള്‍ സ്വന്തമായി ഒന്നും ഇല്ല (ടിപികള്‍ നായര്‍ ഈഗോ) . സ്വന്തംകാലില്‍ നിന്നിട്ട് പെണ്ണും പെടക്കൊഴിയും മടി എന്ന വാശിയായിരുന്നു. ജോലിക്കപ്പുറം ഒരു ജീവിതം ഞാന്‍ സ്വപനം കണ്ടുതുടങ്ങിയിരുന്നു. ഈ പറഞ്ഞ പൈങ്കിളി പരുപാടിയെല്ലാം കാണിച്ചിരുന്നെങ്ങിലും, മരംചുറ്റിപ്പ്രമം എന്തോ എനിക്ക് വെറുപ്പായിരുന്നു. ആതും ഈഗോ ആവാം. എനന്തായാലും, അന്ന് പറഞ്ഞില്ല. അതു തന്നേ….

നാല് വര്ഷങ്ങള്‍ കഴിഞ്ഞു. സ്കൂള്‍ ജീവിതവും. ഞങ്ങള്‍ കാണാതെയായി. അങ്ങനെ ഒരു നാള്‍ “ആകസ്മികമായി” ഞങ്ങള്‍ കണ്ടുമുട്ടി. വാടിതുടങ്ങയ ചെടി വീണ്ടും തളിര്‍ത്തു. അങ്ങനെ വീണ്ടും ഞങ്ങള്‍ ഒരുമിച്ചു സമയം ചെലവിടാന്‍ തുടങ്ങി. ഞങ്ങള്‍ കാണുക മാസങ്ങള്‍ കൂടിയായിരിക്കും, പക്ഷെ ഫോണിലൂടെ പരസ്പരം ബന്ധപ്പെട്ടിരുന്നു.

രണ്ടു പേരും പ്രൊഫെഷണല്‍ കോഴ്സിനു ചേര്‍ന്നു. അതിന്‍റെ തിരക്കുകളോന്നും ഞങ്ങളുടെ സൗഹൃദത്തെ ബാധിച്ചില്ല. ഞാന്‍ ഒരു തീരുമാനം എടുത്തു. എന്റെ പ്രണയം എപ്പോള്‍ അറിയിക്കണ്ട. കോഴ്സിനു ശേഷം ഒരു ജോലി ആയിട്ട് നേരെ പ്രൊപോസല്‍. ഒരിക്കല്‍ സംസരിക്കുനതിനിടെ അവള്‍ സൂചിപിക്കുകയും ചെയ്തു പ്രണയയിച്ചു, വീട്ടുകാരെ വെറുപ്പിച്ചു ഒരു ജീവിതം വേണ്ട എന്ന്. എനിക്കും അതിനു താല്പര്യം ഇല്ല. ഏതാനും വര്‍ഷത്തെ കാത്തിരിപ്പ്‌ അല്ലെ വേണ്ടൂ. പരസ്പരം മനസിലാക്കാനും അവസരം ആകുമെന്നു ഞാന്‍ കരുതി. എടുപിടി എന്ന് കാര്യങ്ങള്‍ തീരുമാനിക്കണ്ട. വീട്ടുകാരൊക്കെ അറിയിച്ചു നല്ലപോലെ ആലോചിച്ചു ഒരു തീരുമാനത്തില്‍ എതുന്നതല്ലെ ശരി എന്ന് തോന്നി. (തോന്നിയതല്ല, അതാണ്‌ ശരി)

ഇതുവരെ കാര്യങ്ങള്‍ എന്‍റെ വഴിക്ക് നീങ്ങി. അഹങ്കാരവും ആതാമാവിശ്വാസവും അതിര് കടന്നിരുന്ന നാളുകളായിരുന്നു അത്. ആഗ്രഹിക്കുനാട് പോലെ അല്ലല്ലോ കാര്യങ്ങള്‍ നടക്കുന്നത്.

ഞാന്‍ പരാജയങ്ങള്‍ നേരിട്ട് തുടങ്ങി. എന്‍റെ അഹങ്കാരത്തിന് കിട്ടിയ ശിക്ഷ എന്നെ ഞാന്‍ പറയു. ഒരിക്കലും ഇത്തരം തോല്‍വികളെ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.ഇത്രെയും നാള്‍ നേടിയതെല്ലാം നഷ്ടപ്പെട്ടു തുടങ്ങി. ഞാന്‍ തളര്‍ന്നു.  ഒറ്റപെട്ട പോലെ ആയി. എല്ലാരിനിന്നും അകന്നു. അവളില്‍ നിന്നും. അങ്ങനെ ഞാന്‍ തിരിച്ചറിഞ്ഞു ഞാന്‍ അറിയാതെ ഞാന്‍ എന്നെ തോല്‍പ്പിച്ച് തുടങ്ങിയിരുന്നു എന്ന്. ആത്മവിശ്വസത്താല്‍ അന്ധനായ എനിക്ക് ഒന്നും കാണാന്‍ സാധിച്ചില്ല. കയറി രക്ഷപെടാന്‍ പാടുള്ള ഒരു കുഴില്‍ ആണ് ഞാന്‍ പെട്ടത്. സമയവും എനിക്ക് എതിരായി നീങ്ങി.

ഒടുവില്‍ എന്‍റെ പദ്ധത്തികളൊക്കെ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയാന്‍ പോകുക ആണെന്ന യാഥാര്‍ത്ഥത്തോട് ഞാന്‍ പൊരുത്തപ്പെടാന്‍ തീരുമാനിച്ചു. എന്‍റെ മുന്‍പില്‍ സമയമോ സാഹചര്യങ്ങളോ ഇല്ലയിരിന്നു. അവനവനെ തന്നേ മാറ്റിമാറിക്കേണ്ടി വരുന്നെ തീരുമാങ്ങള്‍ എനിക്ക് എടുക്കേണ്ടി വന്നു. കുറച്ചുകാലമായി ചെയ്തതെല്ലാം തെറ്റ് എന്ന് തിരിച്ചരിയുന്നവന്റെ അങ്ങലപ്പില്‍ എനിക്ക് ആ തീരുമാനം കൂടി എടുക്കേണ്ടി വന്നു. അവളെ മറക്കുക, കണ്ട സ്വപ്നങ്ങളും. ഈ പടുകുഴിയില്‍ നിന്നും ഞാന്‍ പുറത്തിറങ്ങുംമ്പോഴേക്കും എനിക്ക് എത്തിപിടിക്കാന്‍ പറ്റാത്ത ദൂരത്തിലെത്തിയിരിക്കും എന്ന് ഞാന്‍ ഉറപ്പിച്ചു. എന്നെ തന്നെ പറഞ്ഞു വിശ്വസിപ്പിച്ചു. വളരെ മോശമായ വ്യക്തി ആണ് ഞാന്‍ എന്നാ  ചിന്തയും എന്നില്‍ വേരുരുറപ്പിച്ചു.

എന്തുകൊണ്ടും അവള്‍ക്കു എന്നെ പോലത്തെ ഒരു മോശം വ്യക്തിയെ വേണ്ട എന്ന് ഞാന്‍ തീരുമാനിച്ചു. മറക്കല്‍ “പ്രക്രിയ” ആരംഭിച്ചു. ഈ വാക്കുകള്‍ പോലെ അതു അത്ര എളുപ്പം ആയിരുന്നില്ല. ആറു വര്‍ഷം മനസില്‍ കൊണ്ട് നടന്നവള്‍, എന്‍റെ ഭാവി എന്ന് കരുതിയവള്‍…. തീരുമാങ്ങള്‍ക്കൊപ്പം, മനസ്സു വഴങ്ങിയില്ല. പക്ഷെ അനിവര്യമായത് എത്ര കഷട്പ്പെട്ടും നടത്തിയല്ലെ പറ്റു.. ഒടുവില്‍ എന്‍റെ നിശ്ചയദാര്‍ഢ്യത്തിന്‍റെ മുന്‍പില്‍ മനസ്സ് കീഴടങ്ങി.

ഞാന്‍  അകന്നു. അവള്‍ക്കും അസ്വസ്ത്തത തോന്നി കാണും. കാരണം തിരക്കിയപ്പോള്‍ പഠിത്തത്തിന്റെ പേര് പറഞ്ഞു ഒഴിഞ്ഞു മാറി. അങ്ങനെ ഞാന്‍ മാനസികമായും  “സിംഗിള്‍” ആയി. ദിവസങ്ങള്‍ കൊഴിഞ്ഞു പോയി. പുതിയ മേഘലകളിലേക്ക് ശ്രദ്ധ തിരിചിവിട്ടു ഞാനും എല്ലാം മറന്നു തുടങ്ങി. മെസ്സേജുകള്‍ കുറഞ്ഞു, ഫോണ്‍ വിളികള്‍ കുറഞ്ഞു, പാടിയെ അവളെ ഒരു നല്ല സുഹൃത്തായി മാത്രം കാണാന്‍ ഞാന്‍ ശീലിച്ചു.

ഒരിക്കല്‍ എന്തോ സംസാരിച്ച വഴി അവള്‍ ചോദിച്ചു, ഞാന്‍ പ്രണയിച്ചി രുന്നതാരെയാണെന്ന്. ഞാന്‍ എല്ലാം തുറന്നു പറഞ്ഞു. അവളെ ഇത്രെയും നാള്‍ വഞ്ചിച്ചതിനു ക്ഷമ പറഞ്ഞു. അവള്‍ ദേഷ്യപ്പെട്ടില്ല. പകരം പറഞ്ഞു എന്നോ അവള്‍ ഇത് തിരിച്ചറിഞ്ഞിരുന്നു എന്ന്. പക്ഷെ ഞങ്ങളുടെ സുഹൃത്ബന്ധ്തെ ഇടോരിക്കലും  ബാധിക്കില്ല, മാത്രമല്ല  ഞങ്ങള്‍ എന്നും  നല്ല സുഹൃത്തുക്കള്‍ ആയിരിക്കും എന്ന്.

എന്തോ, മനസ്സിനു വല്ലാത്ത ആശ്വാസം തോന്നി. എത്രയും നാള്‍ കൊണ്ട് നടന്ന എന്തോ ഒരു ഭാരം ഇറക്കി വെച്ച പോലെ എനിക്ക് തോന്നി. അന്ന് ഞാന്‍ സുഖമായി ഉറങ്ങി.

ഇന്നും ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആണ്. പരസ്പരം മനസിലാക്കുന്ന സുഹൃതുക്കള്‍. ഞങ്ങള്‍ക്കിടയില്‍ മറ്റൊന്നും ഇല്ല. ഇപ്പോള്‍ ഒരു വല്ലാത്ത മനസമാധാനം സംസാരിക്കുമ്പോള്‍. ഒന്നുമോളിച്ചു വെക്കാന്‍ ഇല്ലാത്തപ്പോള്‍, സംസാരിക്കാന്‍ സുഖം ആണ്.

ഇത് എന്‍റെ കഥ. പ്രണയം നമ്മുടെ എല്ലാരുടെയും ഉള്ളില്‍ ഉണ്ട്. പറയാന്‍ ധൈര്യം ഇല്ലാതെ വന്നാല്‍ നമ്മുടെ ഉള്ളില്‍ത്തന്നെ ഇരിക്കും. കക്ഷി അറിയത്തുമില്ല. പരാജയം സുനിശ്ചിതം.

“വണ്‍ സൈഡ് ലവ്” എല്ലാരുടേം ജീവിതത്തില്‍ ഉള്ളതല്ലേ ചിലര്‍ അതു ലക്ഷ്യത്തില്‍ എത്തിക്കും, ചിലര്‍ എന്നെപ്പോലെ….

ഓര്‍മകളുടെ കല്ലറയില്‍ ഒരു പിടി ചുവന്ന റോസാപ്പൂക്കള്‍ അറ്‌പ്പിച്ചുകൊണ്ട്…….

Advertisements