Tags

FILE260

ആരെങ്ങിലും ഒന്നിനും കൊള്ളാത്തവന്‍ (ഓ.കെ.) എന്നുള്ള പേര് കേട്ടിട്ടുണ്ടോ ? ഇല്ലേല്‍, അറിയുക എന്നെ വിശേഷിപ്പിക്കാനാണ് ഈ വാക്ക് മലയാളത്തില് ഉണ്ടാക്കിയത്‌. …. .  ഞാന്‍ എങ്ങനെ ഒന്നിനും കൊള്ളാത്തവന്‍ ആയി എന്നാവും, പറയാം….

ജന്മനാ വലിയ ആത്മവിശ്വസക്കരനാണ് ഞാന്‍. ആത്മവിശ്വാസം എന്നു പറഞ്ഞാല്‍, രണ്ടും രണ്ടും നാല് ആണോ എന്നു ചോദിച്ചാല്‍ നാല് തവണ കൂട്ടിനോക്കുന്ന അത്ര ഉണ്ടായിരുന്നു. ആത്മവിശ്വാസം എന്നുള്ളത് എനിക്ക് ഡിക്ഷണറില്‍ മാത്രം പരിചയം ഉള്ള ഒരു വാക്കു ആയിരുന്നു. എന്താ അങ്ങനെ എന്ന് ചോദിച്ചാല്, കാര്യമായി ഒന്നും ചെയ്തു ശീലം ഇല്ലായിരുന്നു. വല്ലതും ചെയ്യേണ്ടി വന്നാല്‍ എല്ലാരുംകൂടി വഴി പറഞ്ഞുതന്നു കൊളവാക്കിത്തന്നോലും.

എന്‍റെ പേടികളെപ്പറ്റി ഒരു പുസ്തകം എഴുതാം. ആള്‍ക്കാരെപ്പെറ്റി, പുറത്തിറങ്ങാന്‍ പേടി, മിണ്ടാന്‍ പേടി, നടക്കാന്‍ പേടി….. അങ്ങനെ നൂറായിരം പേടി. അന്ദര്മുഖന്മാരെപ്പറ്റി പഠിക്കുന്നവര്‍ക്ക് ഞാന്‍ നല്ല ഒരു സ്പെസിമെന്‍ ആണ്. “കുടുംബത്തില്‍” പെറന്നതുകോണ്ട് ആരുടേം ലാബില്‍ പരിക്ഷണവസ്തു ആയില്ല.  സൈക്കട്രിസ്റ്റ്നെ കാണുക എന്നാല്‍ വട്ടന്‍ ആയി എന്നാണല്ലോ പൊതുവേ ഉള്ള ഒരു വെയ്പ്പ്. കുടുംബത്തില്‍ ഒരു വട്ടന്‍ എന്നുള്ളത് ഒരിക്കലും “അഭിമാനികള്‍ക്ക്”  അങ്ങീകരിക്കാന്‍ പറ്റുന്ന കാര്യമല്ലല്ലോ. നാണക്കേട്, പെണ്ണുകിട്ടിലാത്രേ… (ചെറുക്കനേം)

എന്‍റെ അറിവില്‍ ഒന്നിനുംകൊള്ളാത്തവന്‍റെ  ജനനം ഇവിടുന്നോക്കെയാണ്….

കൂട്ടുകുടുംബം ആയത് കൊണ്ട് ഗ്രൂപ്പ്‌ ആയിട്ടാണ് ഈ വിളി കേട്ടോണ്ടിരുന്നത്. ഒരു വിളി വിളിച്ചാല്‍ നൂറു വിളി വിളിച്ചമാതിരി…. ഈ വിളി മുഖത്തുനോക്കി കേള്‍ക്കുമ്പോള്‍ മനസ്സിന് നല്ല സുഖം തോന്നും. പക്ഷെ ശരീരത്തിന് എന്തോ കുഴപ്പം ഉണ്ട്. കണ്ണില്‍ നിന്നും ഉപ്പുരസം ഉള്ള ഒരു വെള്ളം വരും. എന്തോ, ആരും അതു കാണുന്നത് എനിക്കിഷ്ടാല്ലായിരുന്നു വെറുതെ അടുത്ത പേര് സംമ്പാതിക്കുന്നതെന്തിനാ ? ? ?

തിരുത്താന്‍ ആരും ഉണ്ടായില്ല. അല്ലേലും അറിയാല്ലോ നമ്മടെ സ്വഭാവം. രോഗിയെ മാത്രം ചികിത്സിക്കും, രോഗകാരണം, യേഹേ…. അറിയുകയേ വേണ്ട!!!! ഉണ്ടക്കണ്ണ്‍ മിഴിക്കണ്ട, സംഭവം ഇത്രേ ഉള്ളൂ, കുറ്റം പറയാന്‍ മാത്രമേ ആളുള്ളു. സഹായിക്കാന്‍ ആരുമില്ല. ഒരുമാതിരി ഉപദേശികളും.

അങ്ങനെ ഓ.കെ കുട്ടന്‍ ഒന്നിനും കൊള്ളാത്തവനായി യാത്ര തുടര്‍ന്ന്. എന്‍റെ ഭാഗ്യത്തിന് ഒരു ക്ലാസ്സിലും തോറ്റില്ല. എന്നാല്‍ ഒന്നമാനുമായില്ല.(അതെ ആ ആകാശം ഇടിഞ്ഞു വീഴുന്ന തെറ്റും ഞാന് ചെയ്തു). എനിക്ക് എന്താക്കൊക്കെയോ ചെയ്യാന്‍ കഴിവുണ്ടായിരുന്നു എന്നാണ് എന്‍റെ (മൂഢ) വിശ്വാസം. കേടായ വസ്തുക്കള്‍ നന്നാക്കി ഉപയോഗിക്കുക, ചായംകലക്കി വെറുതെ പേപ്പറില്‍ ഒഴിക്കുക, കുതിവരക്കുക പുസ്തകത്തിലെ നല്ല പേജുളില്‍ ചുമ്മാ അക്ഷരങ്ങള് കൊരിയിടുക എന്നുതുടങ്ങി തലപോകുന്ന പല വിവരക്കേടുകളും  ഞാന്‍ ചെയ്യുമായിരുന്നു.

പെട്ടന്നായിരുന്നു അത്. ഞാന്‍ പോലും പ്രതീക്ഷിച്ചില്ല. ഒന്നിനും കൊള്ളാത്തവനു ഒരു ലോട്ടറി അടിച്ചു. ചരിത്രത്തില്‍ ആദ്യമായി ഞാന്‍ അംഗീകാരങ്ങല്ല്ക് “പാത്രം” ആയി. (കൊറെ അധികം കിട്ടി, ഒരു വല്യ ആണ്ടാവ് നിറച്ചു; പലതരം, പലരുടെ കൈയ്യില്‍ന്നിന്നും, പലതരത്തില്‍).  സംഗതി വിശിഷ്ടസേവാ മെഡലൊന്നുമല്ല, പരീക്ഷക്ക്‌ ഉയര്‍ന്ന മാര്‍ക്ക്. ഒന്നിനും കൊള്ളാത്തവര്‍ക്ക് അതൊക്കെ അംഗീകാരം ആണ്. മൂക്കില്ലാരാജ്യത്തെ മുറിമൂക്കന്‍ രാജാവ് എന്ന് പറഞ്ഞാലും തെറ്റില്ല. എന്തായാലും ഓ.കെ കുട്ടനെ എല്ലാരും മറന്നു.

”അമ്പട ഞാനെ”. മേല്‍പ്പറഞ്ഞ രാജാവായി ഞാന്‍ അങ്ങട് വിലസി !!! ഇ ജാഡ തെണ്ടി എന്നൊക്കെ പുതുതലമുറ വിളിക്കും. അങ്ങനെ ഉള്ളവര്‍ തന്നെക്കാള്‍ താന്നവരോട്(എന്ന് തോന്നിക്കുന്നവരോട്)പുച്ഛം വാരി വിതരണം എന്നാണ് നാട്ടുനടപ്പ്. ആരുടേം മെക്കിട്ടുകേറാനു ലൈസന്സും കിട്ടും. അങ്ങനെ ഞാന്‍ ജാഡ തെണ്ടിയായി ആര്‍മാദിച്ചു..

നമ്മടെ രാജ്യഭരണത്തില്‍ ആര്‍ക്കോ അസൂയ. കണ്ണ് പറ്റിയത് തന്നെയാണ് എല്ലാം കൂടി തടുക്കോ പടുക്കൊന്നു താഴെ. എട്ടു നിലയില്‍ പരൂക്ഷ പോട്ടിപ്പാളിസ്. ആരേലും മുന്നേറുമ്പോള്‍ കണ്ണ്കടിയുമായി അടക്കിപ്പിടിചിരിക്കണ കൊറെ ടീംസ് ഉണ്ടാവുമല്ലോ. അവുരു സടകുടഞ്ഞെഴുന്നേറ്റു.  ഏറ്റവും പുതിയ ഇര ദോ നിക്കുവല്ലെ എന്റെ രൂപത്തില്‍…

. “ഞാന്‍ അന്നെ പറഞ്ഞില്ലെ, അല്ലേലും നിന്നെ കൊണ്ട് പറ്റുന്നതല്ല, വല്യ വര്‍ത്താനം പറഞ്ഞിട്ടെന്തായി” എന്നിവ ഇവറ്റകളുടെ ട്രേഡ് മാര്‍ക്ക്‌ ഡയലോഗ്സ് ആണ്. എക്സ്-ജാട തെണ്ടികള്‍ പണി കിട്ടുമ്പോള്‍ തിരിച്ചു മറുപടി പറയാന്‍ പാടില്ല, പറഞ്ഞാല്‍ അധികപ്രസങ്ങി അഹങ്ങാരി എന്നോകെ ഉള്ള പട്ടങ്ങള്‍ ചാര്‍ത്തിക്കിട്ടും. എല്ലാം മിണ്ടാതിരുന്നു കേട്ടല്ലേ പറ്റൂ..

പറ്റിയതുപറ്റി, എന്നാ തിരുത്താം എന്ന് വെച്ചപോ അതിനും സമ്മതിക്കൂല്ല. സമയനഷ്ടം വരുത്തി, അവസരങ്ങള്‍ കളഞ്ഞുകുളിച്ചു എന്നൊക്കെ നൂറു പരാതികള്‍.

ശ്ശെടാ, ചരിത്രത്തില്‍ ആദ്യമായി തോക്കണ ആളൊന്നും അല്ലല്ലോ ഞാന്‍. ഇത്തിരി സമയം കൂടി തരുവോ എന്ന് ചോതിച്ചപ്പോള്‍ കിട്ടിയ മറുപടി അമര്‍ത്തിയുള്ള ഒരു മൂളല്‍ ആയിരുന്നു…

ആശ്വാസത്തില്‍ തിരിഞ്ഞു നടന്ന എന്‍റെ മനസ്സില്‍ ഒരു സംശയമേ ഉണ്ടായിരുന്നോള്ളൂ. ആ മൂളലിലിന്‍റെ പിന്ശ്വസത്തില്‍ ഒന്നിനുംകൊള്ളാത്തവന്‍ എന്ന വിളിയുണ്ടായിരുന്നോ ? ? ? ?

Advertisements