Tags

,

487054_4808730148658_1193146993_n

എപ്പോഴെങ്കിലും  ചിന്തിച്ചിട്ടുണ്ടോ നാമാരാണെന്ന്‍ ? പേര്, മേല്‍വിലാസം അല്ലെങ്കില്‍ തൊഴില്‍, ഇതിനപ്പുറം നാമാരാണെന്ന്‍.  ? ഇല്ലെങ്കില്‍ സ്വയംചോദിച്ചു നോക്കു. ഉത്തരം കിട്ടുന്നുണ്ടോ ?

ഇന്നത്തെക്കാലത്ത്‌ എല്ലാം പ്ലാനിംങ്ങാണ്. ജനിച്ചുവിഴുന്നതെ വന്‍ പദ്ധതികളുടെ നടുവിലേക്കാണ്‌. നടക്കാന്‍ തുടങ്ങുന്നതിനുമുമ്പേ തുടങ്ങും മറ്റുള്ളവരേക്കാള്‍ മുന്നില്‍ ഓടിയെത്താന്‍ ഉപദേശം. വേണമെങ്കില്‍ ട്യുഷന്‍ വരെ കൊടുക്കും. ഒറ്റ ആവശ്യമേയുള്ളൂ, കുടെയുള്ളവനെക്കാള്‍ മുമ്പേ ഓടിയെത്തണം. അവന്‍ ഓടും. വണ്ടിക്ക് പൂട്ടിയ കുതിരയെപ്പോലെ. ഒടുവില്‍ കണ്ണുകെട്ടിയോടി ഒന്നാമനായി നില്‍ക്കുമ്പോള്‍, തുടങ്ങിയിടവും, പിന്നിട്ടവഴികളും അവന്‍ മറക്കും. ജീവിതം വിലയിട്ടുവെച്ചിരിക്കുന്ന വെറും വിലപ്പനച്ചരക്കാകും.

എന്നോ വരാനിക്കുന്ന ഭാവിയെ എന്തിന് ഇന്നേ വെറുതെ ഭയപ്പെടുന്നു. എന്താണുറപ്പ് നാളത്തെ സുര്യോദയം കാണാന്‍ നമ്മള്‍ ജീവനോടെയുണ്ടാകുമെന്നു ? മരിക്കുന്നതിനുമുമ്പ് എല്ലാം വെട്ടിപ്പിടിച്ചു എന്ന അഹങ്കരിക്കുമ്പോള്‍, ഒന്നുമാത്രം കാണില്ല. താനാരണെന്ന തിരിച്ചറിവ്‌.

ജീവിതം കളിമണ്ണ് പോലെയാണ്. നമ്മള്‍ ശില്‍പ്പികളും. ഏതു ശില്‍പമുണ്ടാക്കണം എന്ന്‍ തീരുമാനിക്കുന്നത്‌ നാമ്മളാണ്‌. വേണമെങ്കില്‍ നമുക്കിഷ്ടമുള്ളതുണ്ടാക്കം, അല്ലെങ്കില്‍, മറ്റൊരാള്‍ ആവശ്യപ്പെടുന്നതും. ഇവിടെ ഒരു ചോദ്യം. കരവിരുത് നമ്മുടേതെങ്കിലും, ശില്‍പമാരുടെയാണ്‌ ?

ആരുടെയോ ഭാവനക്ക് ഉടമമാത്രമാകുകയല്ലേ നമ്മള്‍ ?

ജീവിതമൊരു അവസരമാണ്. പ്രകൃതിയും കാലവും ഒരുമിച്ചനുഗ്രഹിക്കുന്ന ഒരു അവസരം. അവനവനെ തന്നെ തിരിച്ചറിഞ്ഞു ജീവിക്കാനുള്ള അവസരം.

സ്വയം തിരിച്ചറിഞ്ഞതിന്റെ സന്തോഷത്തോടെ മരണത്തെ ആശ്ലേഷിച്ചുകുടെ ?